കേരള യൂണിവേഴ്സിറ്റി തിയേറ്റർ വിഭാഗം അധ്യാപകനായ സതീഷ് സി നായർ സർ നാടകത്തെ പറ്റി വിശദമായ ഒരു ക്ലാസ്സ് തന്നെ എടുത്തു. നാടകത്തിന്റെ നിർവചനത്തെ കുറിച് അദ്ദേഹം പറഞ്ഞു. ഒരു പൂർണ ക്രിയയുടെ അനുകരണം എന്നാണ് അരിസ്റ്റോട്ടിൽ നാടകത്തെ നിർവചിചിരിക്കുന്നത്. കൂടാതെ ചതുർവിധ അഭിനയങ്ങളെ കുറിച്ചും വിവരിച്ചു. വാചികം, ആംഗികം, ആഹാര്യം, സാത്വികം ഇതാണ് ചതുർവിധ അഭിനയം. സ്ത്രീ നാടകം, തനത് നാടകം, തെരുവ് നാടകം, ക്രൗര്യ നാടകം എന്നിങ്ങനെ വിവിധ നാടകങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. പിന്നീട് ഞങ്ങളെ ഓപ്ഷൻ വിഭാഗം ഗ്രൂപ്പ് കളായി തിരിച്ചു. ശേഷം ഒരു സ്ക്രിപ്റ്റ് തയ്യാറാക്കുകയും അത് സ്റ്റേജിൽ അഭിനയിച്ച കാണിക്കുകയും ചെയ്തു. ഹരിതമോഹനം എന്ന പാടത്തെ ആസ്പദമാക്കിയാണ് നാടകം അവതരിപ്പിച്ചത് . നാടകം കണ്ടതിനു ശേഷം സർ വിലയിരുത്തി അതിലെ പോരായ്മകൾ പറഞ്ഞു തന്നു.


No comments:
Post a Comment