Saturday, August 1, 2020

Webinar-കഥയിൽ നിന്ന് തിരക്കഥയിലേക്ക്


1/8/2020ശനിയാഴ്ച 4മണിക്ക് കഥയിൽ നിന്ന് തിരക്കഥയിലേക്ക് എന്ന വിഷയത്തിൽ വെബ്ബിനാർ നടന്നു. വളരെ നല്ല പ്രഭാഷണമായിരുന്നു നടന്നത്. വെബ്ബിനാറിൽ ഫറൂഖ് ട്രെയിനിങ് കോളേജിലെ അധ്യാപകനായ മുഹമ്മദ്‌ ഷെരിഫ് സർ ആയിരുന്നു സ്വാഗതം  അർപ്പിച്ചത്. കഥയിൽ നിന്ന് തിരക്കഥയിലേക്ക് എന്നാ വിഷയത്തിൽ പ്രഭാഷണം അവതരിപ്പിച്ചത് dr.ജിനേഷ് കുമാർ എരമം സർ ആണ്. ഹൈ സ്കൂൾ ഹയർസെക്കന്ററി ക്ലാസ്സ്‌ മുറികളിലെ ചലച്ചിത്ര അധ്യാപന  അനുഭവങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. എങ്ങനെ കഥയെ തിരക്കഥ ആക്കാമെന്നും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞു. തിരക്കഥ എഴുതുമ്പോൾ അതിൽ വർത്തമാന കാലത്തിനാണ് പ്രാധാന്യം സീനുകളായി വേണം എഴുതാൻ. ലൊക്കേഷൻ  അനുസരിച്ചാണ് സീനുകൾ വരുന്നത്. ക്യാമറ ആംഗിൾ  എന്നിവയെക്കുറിച്ചും പറഞ്ഞു. ഒടുവിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും നൽകി. നന്ദി പറഞ്ഞത് ആശ ടീച്ചർ ആണ്. 

No comments:

Post a Comment