Saturday, August 8, 2020

വെബിനാർ -ഭാഷ ബോധനവും ഓൺലൈൻ പഠനവും

 8-8-2020ശനിയാഴ്ച 4മണിമുതൽ ഭാഷാബോധനവും ഓൺലൈൻ പഠനവും എന്ന വിഷയത്തിൽ വെബിനാർ നടന്നു. S. N ട്രെയിനിങ് കോളേജിലെ അധ്യാപകനായ പ്രവീൺ സർ ആണ് സ്വാഗതം അർപ്പിച്ചത്. മുഖ്യ പ്രഭാഷണം നടത്തിയത് Dr. P. K  തിലക്‌ സർ ആണ്. ഭാഷ പഠനം എവിടെ എത്തിനിൽക്കുന്നു എന്നതിനെ കുറിച് വ്യക്തമായി തന്നെ ക്ലാസ്സ്‌ എടുത്തു. കൊറോണ പ്രതിസന്ധി എത്തി നില്കുന്നത് മാധ്യമങ്ങളെ ആശ്രയിച്ചുള്ള അധ്യാപനരീതിയിലാണ്. വിക്ടഴ്സ്, യൂട്യൂബ് ഇവയിലൂടെ നടക്കുന്ന ക്ലാസ്സ്‌കളാണ് ഇന്ന് നാം കാണുന്നത്. ഇത് ഏതൊരാൾക്കും വിലയിരുത്താവുന്ന രീതിയിലുള്ളതാണ്. ഭാഷ ശ്രദ്ധിച്ചു ഉപയോഗിക്കണം അതിന്റെ സാധ്യതകൾ  മനസിലാക്കണം. പഴയ ക്ലാസ്സ്‌ മുറികൾക്ക് പകരം വെയ്ക്കാൻ ഇത്തരം ഓൺലൈൻ ക്ലാസ്സ്‌ കേൾക്കാകില്ല. എങ്കിലും വളരെ പ്രയോജനപ്പെടുത്താവുന്നതാണ്. നന്ദി അർപ്പിച്ചത് ബീന ടീച്ചർ ആണ്. 

No comments:

Post a Comment