കോളേജ് യൂട്യൂബ് ചാനലിന്റെ ഉത്‌ഘാടനം ഗൂഗിൾ മീറ്റിലൂടെ രാവിലെ 10.30തോടെ നടന്നു. ഏതൊരു പരിപാടിയും മംഗളമാകുന്നത് പ്രാർത്ഥനയിലൂടെയാണ്.ജ്യോതിസ് പ്രാർഥന ചൊല്ലി പരിപാടി ആരംഭിച്ചു. സ്വാഗതം പറഞ്ഞത് ജിബിൻ ജേക്കബ് ആണ്. അധ്യക്ഷത വഹിച്ചത് റോയ് സർ ആണ്. യൂട്യൂബ് ചാനൽ ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തത് 2018-20വർഷം കോളേജ് ടോപ്പർ ആയ പാർവതി ആണ്. ശേഷം ലോഗോ പ്രദർശിപ്പിച്ചു. ഹരി സർ, ബിജിൻ, പ്രമീള എന്നിവർ ആശംസകൾ അർപ്പിച്ചു. സുജിത് മാറനാടിന്റെ മിമിക്രിയും ലാവണ്യ, ഗൗതമി എന്നിവരുടെ നൃത്തവും, ശ്രീകൃഷ്ണൻ അധിഷ് രാജ് എന്നിട്ട് കുട്ടികളുടെ ഇൻസ്ട്രുമെന്റൽ മ്യൂസിക്കും ഉണ്ടായിരുന്നു. അല്പസമയം കോളേജ് ഓഡിറ്റോറിയത്തിൽ ആണെന്ന തോന്നലാണ് ആ പ്രോഗ്രാമിലൂടെ ലഭിച്ചത്.

No comments:
Post a Comment